---
title: "ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം; കാർ പമ്പിലേക്ക് ഇടിച്ചുകയറി;കാൽനട യാത്രക്കാരന് പരിക്ക് "
english_title: "Ambulance crashes into car; car crashes into pump; pedestrian injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/309903/Ambulance crashes into car; car crashes into pump; pedestrian injured"
published_at: "2025-08-20T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5f0a9e23a4_1000299253.png"
keywords: []
---

# ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം; കാർ പമ്പിലേക്ക് ഇടിച്ചുകയറി;കാൽനട യാത്രക്കാരന് പരിക്ക് 

> **Lead Summary:** കോട്ടയം: പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം.

## Article Content

കോട്ടയം: പാലാ തൊടുപുഴ റോഡിൽ മാനത്തൂരിൽ ആംബുലൻസ് കാറിനു പിന്നിലിടിച്ച് അപകടം.

പ്രധാന റോഡിൽനിന്ന് പെട്രോൾ പമ്പിലേക്ക് തിരിഞ്ഞ കാറിനു പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അടിമാലിയിൽനിന്ന് രോഗിയുമായി കോട്ടയത്തേയ്ക്ക് പോയ ആംബുലൻസാണ് അപകടത്തിപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ പമ്പിലേയ്ക്ക് കാർ പാഞ്ഞുകയറിയെങ്കിലും വലിയ അപകടം ഒഴിവായി. അപകടത്തിൽ കാൽനട യാത്രികന് പരിക്കേറ്റു.

കടനാട് സ്വദേശി സെബാസ്റ്റ്യൻ മാത്യുവിന് (46) ആണ് പരിക്കേറ്റത്. മാത്യുവിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/309903/Ambulance crashes into car; car crashes into pump; pedestrian injured)